Buenos Aires

Buenos Aires

അർജന്റീനയുടെ തലസ്ഥാനമാണ് ബ്യൂണസ് അയേഴ്സ് ( അഥവാ ; സ്പാനിഷ് ഉച്ചാരണം: [ˈbwenos ˈaiɾes]). അർജന്റീനയിലെ ഏറ്റവും വലിയ നഗരമായ ബ്യൂണസ് അയേഴ്സ് തെക്കേ അമേരിക്കയിൽ സാവോ പോളോയ്ക്കുശേഷം ഏറ്റവും ജനവാസമേറിയ മെട്രൊപ്പൊളിറ്റൻ പ്രദേശവുമാണ്. തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക്-കിഴക്കൻ തീരത്തായി റിയോ ഡി ല പ്ലാറ്റ എന്ന നദിയുടെ തെക്കൻ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.